Posted on February 4, 2010 by Hafsal Mb
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അശ്ലീലം കണ്ട് ആസ്വദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെക്സ്, പോണ്‍ എന്നീ വാക്കുകളാണ് കുട്ടികള്‍ നെറ്റില്‍ കൂടുതല്‍ അന്വേഷിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നെറ്റ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിമന്‍റെകിന്‍റെ ഓണ്‍ലൈന്‍ ഫാമിലിയാണ് ഇത്തരമൊരു സര്‍വെ നടത്തിയത്. വീഡിയോ കാണാനായി കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബാണ്. അതേസമയം, സെര്‍ച്ചിംഗിനായി ഗൂഗിളും യാഹുവും ഉപയോഗിക്കുന്നു. ഫെബ്രുവരി 2008 മുതല്‍ ജൂലൈ 2009 വരെയുള്ള കാലയളവില്‍ സര്‍വേക്കായി 3.5 ദശലക്ഷം സെര്‍ച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. അശ്ലീലം തിരയുന്ന കുട്ടികളുടെ [...]
Filed under: Uncategorized | Leave a Comment »
Posted on January 21, 2010 by Hafsal Mb
ഇന്ത്യയുടെ സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ‘ഹാക്കര്‍’മാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ചൈന അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണത്തിന് ഇരയായിട്ടുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഭൂരിഭാഗം നെറ്റ് ശൃംഖലകളും ഹാക്കിംഗ് ഭീഷണിയിലാണ്. ചൈനയ്ക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ പ്രധാന സൈറ്റുകളൊക്കെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലായ വക്താവ് മാ ഷൌക്സു പറഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് ചൈനയെ ആക്രമിക്കുന്ന ഹാക്കര്‍മാരുടെ എണ്ണം 2008 വര്‍ഷത്തില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, crime, Uncategorized | Leave a Comment »
Posted on January 20, 2010 by Hafsal Mb
മൊബൈല്‍ ഫോണ്‍ റിംഗ് ടോണുകള്‍ക്ക് ഇനി അധികം ആയുസുണ്ടാവില്ല. സ്മാര്‍ട്ട് ഫോണുകളും വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളും വ്യാപകമായതോടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റിംഗ് ടോണിനോടുള്ള താത്പര്യം കുറഞ്ഞുവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മൊബൈല്‍ വരിക്കാര്‍ക്കിടയില്‍ ജനപ്രിയമായിരുന്ന റിംഗ് ടോണുകള്‍ക്കൊന്നും ഇപ്പോള്‍ വിപണിയില്‍ മൂല്യമില്ല. ഐ ബി ഐ എസ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ വിപണിയില്‍ നിന്ന് റിംഗ് ടോണുകളും ഉടന്‍ അപ്രത്യക്ഷമാകുമെന്നാണ് സൂചിപ്പിക്കുന്നത്. 2007 വര്‍ഷത്തില്‍ 881 ദശലക്ഷം ഡോളറിന് റിംഗ് ടോണുകള്‍ വില്‍പ്പന നടന്നെങ്കില്‍ [...]
Filed under: നാഴികകല്ല്, മൊബൈല്‍, newTECHNOLOGY, Uncategorized | Leave a Comment »
Posted on September 8, 2009 by Hafsal Mb
നോര്‍വെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപേര സോഫ്റ്റ്വയര്‍ കമ്പനിയുടെ പുതിയ വെബ് ബ്രൌസര്‍ പുറത്തിറങ്ങി. ബ്രൌസിംഗ് വേഗതയ്ക്ക് പ്രാമുഖ്യം നല്‍കി വികസിപ്പിച്ചെടുത്തിട്ടുള്ള ബ്രൌസറിന് ഒപേര പത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ രൂപം, പുതിയ സാങ്കേതിക വിദ്യകള്‍ എന്നതാണ് ഒപേര പത്തിന്‍റെ പ്രത്യേകത. ലോക ബ്രൌസര്‍ നിര്‍മ്മാണത്തില്‍ ഒപേരയ്ക്ക് മൂന്നാം സ്ഥാനമാണ്. ഗൂഗിളിന്‍റെ ക്രോം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആപ്പിളിന്‍റെ സഫാരി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ മൈക്രോസോഫ്റ്റ്, മോസില എന്നീ ബ്രൌസറുകളും ഒപേരയ്ക്ക് പിന്നാലെ തന്നെയുണ്ട്. പുതിയ ഒപേര ബ്രൌസറില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | Leave a Comment »
Posted on September 6, 2009 by Hafsal Mb
പ്രമുഖ സ്പോര്‍ട്സ് ടെലിവിഷന്‍ ചാനലായ ടെന്‍സ്പോര്‍ട്സ് ഓണ്‍ലൈനില്‍ തത്സമയ ക്രിക്കറ്റ് മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നു. ടെന്‍സ്പോര്‍ട്സും എന്‍ ബി സി യൂണിവേഴ്സലും യോജിച്ച് പ്രവര്‍ത്തിച്ചാണ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത്. ടെന്‍സ്പോര്‍ട്സ് സൈറ്റില്‍ സൌജന്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസം അവസാനം ലങ്കയില്‍ നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ്, ഇന്ത്യ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയും ലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്‍റി-20 മത്സരങ്ങളും ഇത് വഴി സൌജന്യമായി കാണാനാകുമെന്ന് [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, newTECHNOLOGY, Uncategorized | Leave a Comment »
Posted on August 22, 2009 by Hafsal Mb
ലോകത്തെ മുന്‍നിര ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഐ ബി എം ഡി എന്‍ എ ഉപയോഗിച്ച് മൈക്രോചിപ്പുകള്‍ നിര്‍മ്മിക്കുന്നു. നിലവില്‍ വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ ഏറ്റവും വിലക്കുറഞ്ഞ ചിപ്പുകള്‍ നിര്‍മ്മിക്കാനാണ് ഐ ബി എം ലക്‍ഷ്യമിടുന്നത്. ഡി എന്‍ ഒറിഗാമിയുടെ സേവനം ഉപയോഗിച്ചാണ് ചെലവ് കുറഞ്ഞ മൈക്രോചിപ്പുകള്‍ നിര്‍മ്മിക്കുക. കമ്പ്യൂട്ടര്‍, ലാപ് ടോപ്, സെല്‍ഫോണ്‍ തുടങ്ങി നിരവധി ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ മൈക്രോചിപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൈവിക തന്‍മാത്രകളുടെ സഹായത്തോടെയുള്ള ചിപ്പ് നിര്‍മ്മാണം ആദ്യമാണെന്നും ഐ [...]
Filed under: നാഴികകല്ല്, newTECHNOLOGY, Uncategorized | Leave a Comment »
Posted on August 14, 2009 by Hafsal Mb
മൊര്‍ക്കൊട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് കേബിളുകള്‍ തകര്‍ന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായി. വോയിസ് കാള്‍, മറ്റിതര ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. തായ്‌വാന്‍, ഹോങ്കോം, സിംഗപ്പൂര്‍, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളില്‍ നെറ്റ് വേഗതയില്‍ കുറവു വന്നിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ടെലിഫോണ്‍ ബന്ധങ്ങളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ആഴക്കടല്‍ വഴിയുള്ള കേബിളുകള്‍ ശരിയാക്കാന്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, താല്‍കാലിക അടിസ്ഥാനത്തില്‍ ചില കേബിളുകള്‍ പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു [...]
Filed under: നാഴികകല്ല്, മൈക്രോസോഫ്റ്റ്, സോഫ്റ്റ്വെയറ്, Uncategorized | Leave a Comment »
Posted on August 13, 2009 by Hafsal Mb
ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ മൊബൈലില്‍ എം എസ് ഓഫീസ് വരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയായതായി നോകിയ അധികൃതര്‍ അറിയിച്ചു. നോകിയ സെല്‍ഫോണിന് ആവശ്യമായ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷന്‍ സജ്ജമായി കഴിഞ്ഞു. വെബ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ ഡോക്സാണ് നിലവില്‍ മൊബൈലുകള്‍ക്ക് ഓഫീസ് ആപ്ലിക്കേഷന്‍ സേവനം നല്‍കുന്നത്. പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഓഫീസ് സംബന്ധമായ എല്ലാ ജോലികളും നോകിയ മൊബൈല്‍ ഉപയോഗിച്ച് ചെയ്യാനാകും. ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയുമായി യോജിച്ചതിലൂടെ ഐ [...]
Filed under: നാഴികകല്ല്, മൈക്രോസോഫ്റ്റ്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | Leave a Comment »
Posted on August 13, 2009 by Hafsal Mb
ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും അശ്ലീലം കണ്ട് ആസ്വദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സെക്സ്, പോണ്‍ എന്നീ വാക്കുകളാണ് കുട്ടികള്‍ നെറ്റില്‍ കൂടുതല്‍ അന്വേഷിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നെറ്റ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിമന്‍റെകിന്‍റെ ഓണ്‍ലൈന്‍ ഫാമിലിയാണ് ഇത്തരമൊരു സര്‍വെ നടത്തിയത്. വീഡിയോ കാണാനായി കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് യൂട്യൂബാണ്. അതേസമയം, സെര്‍ച്ചിംഗിനായി ഗൂഗിളും യാഹുവും ഉപയോഗിക്കുന്നു. ഫെബ്രുവരി 2008 മുതല്‍ ജൂലൈ 2009 വരെയുള്ള കാലയളവില്‍ സര്‍വേക്കായി 3.5 ദശലക്ഷം സെര്‍ച്ചുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. അശ്ലീലം തിരയുന്ന കുട്ടികളുടെ [...]
Filed under: ഗൂഗിള്‍, നാഴികകല്ല്, Uncategorized | Leave a Comment »
Posted on August 4, 2009 by Hafsal Mb
മൈക്രോസോഫ്റ്റ് സേര്‍ച്ച് എഞ്ചിനായ ബിംഗ് അലക്‍സയുടെ ലോക വെബ്സൈറ്റ് റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ ഇടം നേടി. തുടങ്ങി കുറഞ്ഞ സമയം കൊണ്ടാണ് ബിംങ് ഇത്തരമൊരു കുതിച്ചാട്ടം നടത്തിയതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്ന് 33.1 ശതമാനം പേര്‍ ബിംങിന്‍റെ സേവനം തേടുമ്പോള്‍ ഫ്രാന്‍സില്‍ നിന്ന് 5.5 ശതമാനവും ഇന്ത്യയില്‍ 5 ശതമാനം പേരും സേര്‍ച്ചിനായി ബിംങിനെ ഉപയോഗപ്പെടുത്തുന്നു. ബിംങ് ലോക റാങ്കിംഗില്‍ ആദ്യ ഇരുപത് സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയില്‍ ബിംങ് പത്തൊമ്പതാമതാണ്. രണ്ട് മാസം മുമ്പാണ് ബിംങ് പ്രവര്‍ത്തനം തുടങ്ങിയത്. [...]
Filed under: നാഴികകല്ല്, മൈക്രോസോഫ്റ്റ്, newTECHNOLOGY, Uncategorized | Leave a Comment »
Posted on July 27, 2009 by Hafsal Mb
2014ല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി ഗുരുദാസ് കാമത്ത് പറഞ്ഞു. ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനം വളരെ ദുര്‍ഭലമാണ്. കൂടുതല്‍ മികച്ച ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകള്‍ ലഭ്യമാക്കും. വിവര വിപ്ലവം രാജ്യത്തെ ഗ്രാമങ്ങളില്‍ മൂന്ന് ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രോഡ്ബാന്‍ഡ് സേവനം ഗ്രാമങ്ങളിലെത്തിക്കാനായി തപാല്‍ ഓഫീസുകളുടെ സേവനം തേടുമെന്നും ടെലികോം ഉച്ചകോടിയില്‍ സംസാരിക്കവെ കാമത്ത് പറഞ്ഞു. [...]
Filed under: നാഴികകല്ല്, newTECHNOLOGY, Uncategorized | Leave a Comment »
Posted on July 8, 2009 by Hafsal Mb
ഇറാനില്‍ എസ് എം എസ് നിയന്ത്രണം നീക്കി. ഇറാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നാണ് എസ് എം എസ്, മൊബൈല്‍ തുടങ്ങീ സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍, നിയന്ത്രണം നീങ്ങിയെങ്കിലും എസ് എം എസ് അയക്കുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ അടക്കിനിര്‍ത്താന്‍ വേണ്ടിയാണ് എസ് എം എസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ജൂണ്‍ പതിനൊന്ന് മുതലാണ് എസ് എം എസ് നിയന്ത്രണം [...]
Filed under: നാഴികകല്ല്, മൊബൈല്‍, newTECHNOLOGY, Uncategorized | Leave a Comment »
Posted on July 8, 2009 by Hafsal Mb
ഫയല്‍ കൈമാറ്റ സാങ്കേതിക വിദ്യ മുന്നേറുകയാണ്. ഏറ്റവും പുതിയ ഉല്‍പ്പന്നം ബ്ലൂടൂത്തിന്‍റെ മൂന്നാം പതിപ്പ് ഏപ്രില്‍ ഇരുപത്തിയൊന്നിന് പുറത്തിറങ്ങും. ബ്ലൂടൂത്ത് സ്പെഷ്യല്‍ ഗ്രൂപ്പ്(എസ് ഐ ജി) ആണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നത്. ബ്ലൂടൂത്ത് രണ്ടാം പതിപ്പിന്‍റെ വന്‍ വിജയത്തെതുടര്‍ന്നാണ് പുതിയത് പുറത്തിറക്കുന്നതെന്ന് കമ്പനിയുടെ മുതിര്‍ന്ന വക്താവ് അറിയിച്ചു. മുന്‍ പതിപ്പില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ പുറത്തിറക്കുന്ന ബ്ലൂടൂത്തിന്‍റെ സഹായത്തോടെ വന്‍ ഫയലുകള്‍ നിമിഷങ്ങള്‍ക്കകം കൈമാറാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫയല്‍ കൈമാറ്റ സമയത്ത് ഡിവൈസുകള്‍ തമ്മില്‍ കണക്‍ഷന്‍ പോകാതിരിക്കാനായി [...]
Filed under: നാഴികകല്ല്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | 1 Comment »
Posted on March 29, 2009 by Hafsal Mb
ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനെ വരവേല്‍ക്കാന്‍ വൈറസും എത്തുന്നു. കോണ്‍ഫിക്കര്‍ സി എന്ന പേരിലറിയപ്പെടുന്ന വൈറസ് ലോക കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഫിക്കര്‍ എയും ബിയും ഐടി മേഖലയ്ക്ക് വന്‍ നഷ്ടം വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്ന രീതിയിലാണ് പുതിയ വൈറസ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഐ ടി വിദഗ്ധരെല്ലാം ഭീതിയിലാണ്. സ്പാം മെയിലുകള്‍ വഴിയും കോണ്‍ഫിക്കര്‍ സി ആക്രമണം നടത്തിയേക്കുമെന്നാണ് അറിയുന്നത്. [...]
Filed under: നാഴികകല്ല്, സോഫ്റ്റ്വെയറ്, Uncategorized | Leave a Comment »