Posted on November 4, 2009 by Hafsal Mb
ഇന്‍റര്‍നെറ്റ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസിലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം വിപണിയിലെത്തി. ഫയര്‍ഫൊക്സ് 3.6 ബീറ്റ പതിപ്പില്‍ നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ് അടിസ്ഥാനമാക്കിയുള്ള ജാവാ സ്ക്രിപ്റ്റുകളും ലഭ്യമാണ്. വേഗതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഫയര്‍ഫൊക്സ് 3.6 ബീറ്റ1 പതിപ്പ് ഗൂഗിളിന്‍റെ ക്രോം ബ്രൌസറിനോട് കിടപിടിക്കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇതിന്‍റെ പൂര്‍ണ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ബ്രൌസര്‍ വിപണിയിലെ കുത്തക കമ്പനിയായ [...]
Filed under: ഇന്റെര്‍നെറ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on October 21, 2009 by Hafsal Mb
അഡോബ് ഫോട്ടോഷോപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ഐഫോണിലും ഐപോഡ് ടച്ചിലുമെത്തി. ഐഫോണിന്‍റെ ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ഫോട്ടോഷോപ്പ് ഡോട്ട് കോം ആപ്ലിക്കേഷന്‍. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഫോട്ടോഷോപ്പ് ഡൊട്ട് കോമില്‍ അംഗത്വമെടുക്കാം. ഫോട്ടോകള്‍ ശേഖരിച്ച വയ്ക്കാനായി രണ്ട് ജി ബിയുടെ സേവനവും നല്‍കുന്നുണ്ട്. ആപ്പിളിന്‍റെ ഐട്യൂണ്‍സില്‍ നിന്ന് സൌജന്യമായി ഡോണ്‍ലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേസന്‍. ഫോട്ടോഷോപ്പ് ഡോട്ട് കോമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് 1500 ഫോട്ടോകള്‍ ശേഖരിച്ചു [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on October 10, 2009 by Hafsal Mb
വിവരസാങ്കേതിക ലോകത്തെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കായി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കി. സൌജന്യമായാണ് സോഫ്റ്റ്വയര്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍സ് വെബ്സൈറ്റില്‍ നിന്ന് സുരക്ഷാ സോഫ്റ്റ്വയര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാകും. വൈറസ്, ട്രോജന്‍സ്, റൂറ്റ് കിറ്റ്സ്, സപൈവയര്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിക്കായി സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍സ് സോഫ്റ്റ്വയറിന്‍റെ ബീറ്റ പതിപ്പ് ആദ്യഘട്ടത്തില്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, മൈക്രോസോഫ്റ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on September 18, 2009 by Hafsal Mb
ജനപ്രിയ മൊബൈല്‍ ബ്രൌസര്‍ നിര്‍മ്മാതാക്കളായ ഓപറ മിനിയുടെ അഞ്ചാമത്തെ പതിപ്പ് പുറത്തിറങ്ങി. DOWNLOAD FROM HERE
Filed under: ഇന്റെര്‍നെറ്റ്, മൊബൈല്‍, സോഫ്റ്റ്വെയറ് | Leave a Comment »
Posted on September 8, 2009 by Hafsal Mb
നോര്‍വെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപേര സോഫ്റ്റ്വയര്‍ കമ്പനിയുടെ പുതിയ വെബ് ബ്രൌസര്‍ പുറത്തിറങ്ങി. ബ്രൌസിംഗ് വേഗതയ്ക്ക് പ്രാമുഖ്യം നല്‍കി വികസിപ്പിച്ചെടുത്തിട്ടുള്ള ബ്രൌസറിന് ഒപേര പത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ രൂപം, പുതിയ സാങ്കേതിക വിദ്യകള്‍ എന്നതാണ് ഒപേര പത്തിന്‍റെ പ്രത്യേകത. ലോക ബ്രൌസര്‍ നിര്‍മ്മാണത്തില്‍ ഒപേരയ്ക്ക് മൂന്നാം സ്ഥാനമാണ്. ഗൂഗിളിന്‍റെ ക്രോം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആപ്പിളിന്‍റെ സഫാരി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ മൈക്രോസോഫ്റ്റ്, മോസില എന്നീ ബ്രൌസറുകളും ഒപേരയ്ക്ക് പിന്നാലെ തന്നെയുണ്ട്. പുതിയ ഒപേര ബ്രൌസറില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | Leave a Comment »
Posted on August 21, 2009 by Hafsal Mb
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്‍റെ ഏറ്റവും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറിന്‍റെ അനുവാദത്തിനായി കാത്തിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയിരുന്ന പതിപ്പില്‍ നിന്നും ഏറെ വ്യത്യാസങ്ങളുമായാണ് ഫേസ്ബുക്ക് 3.0 ആപ്ലിക്കേഷന്‍ ഇറങ്ങുന്നത്. കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ ഐഫോണിന്‍റെ ത്രീജി എസ് സാങ്കേതികതയിലൂടെ വീഡിയോ അപ്‌ലോഡിംഗ് സുഖകരമാക്കാന്‍ പ്രത്യേകം സംവിധാനം തന്നെയുണ്ട്. ന്യൂസ്, ഇമേജ് ടാഗിംഗ്, ആല്‍ബം തുടങ്ങി സേവനങ്ങളുടെയെല്ലാം ഏറ്റവും പുതിയ സംവിധാനങ്ങളുമായാണ് ഫേസ്ബുക്ക് 3.0 പുറത്തു വരുന്നത്. പുതിയ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍റെ സഹായത്തോടെ [...]
Filed under: ഇന്റെര്‍നെറ്റ്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on August 20, 2009 by Hafsal Mb
നെറ്റ്ലോകത്തെ ഏറ്റവും വലിയ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിലെത്തുന്നു. ഐഫോണ്‍ ഉപയോക്താക്കളെ വിവരം തേടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ നെറ്റില്‍ ഡൌണ്‍ലോഡിംഗിന് ലഭ്യമായിട്ടുണ്ട്. ലാഭേതര സ്ഥാപനമായ വിക്കിപീഡിയയുടെ ‘വിക്കിപീഡിയ മൊബൈല്‍’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍റെ സേവനം സൌജന്യമാണ്. ഐ ട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴിയാണ് ആപ്ലിക്കേഷന്‍റെ വിതരണം നടക്കുന്നത്. ആഗോള മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് വിക്കിപീഡിയ അധികൃതര്‍ വ്യക്തമാക്കി. സൌജന്യ [...]
Filed under: നാഴികകല്ല്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on August 14, 2009 by Hafsal Mb
മൊര്‍ക്കൊട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് കേബിളുകള്‍ തകര്‍ന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായി. വോയിസ് കാള്‍, മറ്റിതര ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. തായ്‌വാന്‍, ഹോങ്കോം, സിംഗപ്പൂര്‍, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളില്‍ നെറ്റ് വേഗതയില്‍ കുറവു വന്നിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ടെലിഫോണ്‍ ബന്ധങ്ങളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ആഴക്കടല്‍ വഴിയുള്ള കേബിളുകള്‍ ശരിയാക്കാന്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, താല്‍കാലിക അടിസ്ഥാനത്തില്‍ ചില കേബിളുകള്‍ പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു [...]
Filed under: നാഴികകല്ല്, മൈക്രോസോഫ്റ്റ്, സോഫ്റ്റ്വെയറ്, Uncategorized | Leave a Comment »
Posted on August 13, 2009 by Hafsal Mb
ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ മൊബൈലില്‍ എം എസ് ഓഫീസ് വരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയായതായി നോകിയ അധികൃതര്‍ അറിയിച്ചു. നോകിയ സെല്‍ഫോണിന് ആവശ്യമായ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷന്‍ സജ്ജമായി കഴിഞ്ഞു. വെബ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ ഡോക്സാണ് നിലവില്‍ മൊബൈലുകള്‍ക്ക് ഓഫീസ് ആപ്ലിക്കേഷന്‍ സേവനം നല്‍കുന്നത്. പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഓഫീസ് സംബന്ധമായ എല്ലാ ജോലികളും നോകിയ മൊബൈല്‍ ഉപയോഗിച്ച് ചെയ്യാനാകും. ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയുമായി യോജിച്ചതിലൂടെ ഐ [...]
Filed under: നാഴികകല്ല്, മൈക്രോസോഫ്റ്റ്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | Leave a Comment »
Posted on July 8, 2009 by Hafsal Mb
ഫയല്‍ കൈമാറ്റ സാങ്കേതിക വിദ്യ മുന്നേറുകയാണ്. ഏറ്റവും പുതിയ ഉല്‍പ്പന്നം ബ്ലൂടൂത്തിന്‍റെ മൂന്നാം പതിപ്പ് ഏപ്രില്‍ ഇരുപത്തിയൊന്നിന് പുറത്തിറങ്ങും. ബ്ലൂടൂത്ത് സ്പെഷ്യല്‍ ഗ്രൂപ്പ്(എസ് ഐ ജി) ആണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നത്. ബ്ലൂടൂത്ത് രണ്ടാം പതിപ്പിന്‍റെ വന്‍ വിജയത്തെതുടര്‍ന്നാണ് പുതിയത് പുറത്തിറക്കുന്നതെന്ന് കമ്പനിയുടെ മുതിര്‍ന്ന വക്താവ് അറിയിച്ചു. മുന്‍ പതിപ്പില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ പുറത്തിറക്കുന്ന ബ്ലൂടൂത്തിന്‍റെ സഹായത്തോടെ വന്‍ ഫയലുകള്‍ നിമിഷങ്ങള്‍ക്കകം കൈമാറാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫയല്‍ കൈമാറ്റ സമയത്ത് ഡിവൈസുകള്‍ തമ്മില്‍ കണക്‍ഷന്‍ പോകാതിരിക്കാനായി [...]
Filed under: നാഴികകല്ല്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY, Uncategorized | 1 Comment »
Posted on July 7, 2009 by Hafsal Mb
സിഡ്നി, ഓസ്ട്രേലിയയിലെ കര്‍ഷകര്‍ ഭീതിയിലാണ്. കാരണം മറ്റൊന്നുമല്ല, മുയലുകളുടെ ആക്രമണം തന്നെ. മുയലുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ഇവിടത്തെ കൃഷിയിടങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും മുയല്‍ ഭീഷണിക്ക് തടയിടാനായി ഗൂഗിള്‍ എര്‍ത്തിനെ സമീപിച്ചിരിക്കയാണ് കര്‍ഷകര്‍. മുയല്‍ ആക്രമണം ശക്തമായതോടെ സ്റ്റേറ്റ്, ഫെഡറല്‍ അധികൃതരൊക്കെ ഇതിനു പരിഹാരം കാണാന്‍ ബുദ്ധിമുട്ടുകയാണ്. ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ മുയലുകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഭൂപടം തയാറാക്കി ഇവറ്റകളുടെ വ്യാപനം തടയാനാണ് പദ്ധതി. വ്യപകമായി കൃഷി നശിപ്പിക്കുന്ന മുയലുകള്‍ ഓസ്ട്രേലിയയില്‍ ഒരു വര്‍ഷം ഏകദേശം [...]
Filed under: ഗൂഗിള്‍, നാഴികകല്ല്, സോഫ്റ്റ്വെയറ് | Leave a Comment »
Posted on June 22, 2009 by Hafsal Mb
Many PC vendors will offer the vouchers, in the hope that customers won’t put off planned PC purchases until Windows 7 ships. A similar program was offered for Windows Vista, while Apple has also offered free OS upgrades to some of its customers. Fujitsu said it will launch its program before the end of June, [...]
Filed under: നാഴികകല്ല്, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on March 29, 2009 by Hafsal Mb
ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനെ വരവേല്‍ക്കാന്‍ വൈറസും എത്തുന്നു. കോണ്‍ഫിക്കര്‍ സി എന്ന പേരിലറിയപ്പെടുന്ന വൈറസ് ലോക കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഫിക്കര്‍ എയും ബിയും ഐടി മേഖലയ്ക്ക് വന്‍ നഷ്ടം വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്ന രീതിയിലാണ് പുതിയ വൈറസ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഐ ടി വിദഗ്ധരെല്ലാം ഭീതിയിലാണ്. സ്പാം മെയിലുകള്‍ വഴിയും കോണ്‍ഫിക്കര്‍ സി ആക്രമണം നടത്തിയേക്കുമെന്നാണ് അറിയുന്നത്. [...]
Filed under: നാഴികകല്ല്, സോഫ്റ്റ്വെയറ്, Uncategorized | Leave a Comment »
Posted on March 29, 2009 by Hafsal Mb
ജനപ്രിയ കമ്പ്യൂട്ടര്‍ ഗെയിംസ് ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, മാക്സ്പെയിന്‍. നേരത്തെ ഇറങ്ങിയിട്ടുള്ള എല്ലാ മാക്സ്പെയിന്‍ പതിപ്പുകളും ഗെയിംസ് വിപണിയില്‍ മികച്ച നേട്ടമാണ് കൊയ്തത്. മാക്സ്പെയിന്‍ ഗെയിമിനെ ആധാരമാക്കി ഹോളിവുഡില്‍ സിനിമ വരെ നിര്‍മ്മിച്ചിട്ടുണ്ട്. മാക്സ്പെയിന്‍റെ ഏറ്റവും പുതിയ പതിപ്പ് ‘മാക്സ്പെയിന്‍ മൂന്ന്’ വരുന്ന മഞ്ഞുകാലത്ത് ഇറങ്ങുമെന്നാണ് ഗെയിംസ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്ലേസ്റ്റേഷന്‍, എക്സ്ബോക്സ് 360 എന്നിവയിലെല്ലാം ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായിരിക്കും മാക്സ്പെയിന്‍ മൂന്ന്. റോക്ക് സ്റ്റാര്‍ വാങ്കൌറാണ് മാക്സ്പെയിന്‍ മൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ [...]
Filed under: സോഫ്റ്റ്വെയറ്, game, newTECHNOLOGY | Leave a Comment »
Posted on March 23, 2008 by Hafsal Mb
വിസ്തക്ക് വില കുറയും… വിസ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ വിലകുറയ്ക്കാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നതായി കമ്പനി വൈസ് പ്രസിഡന്‍റ് ബ്രാഡ് ബ്രൂക്സ് അറിയിച്ചു. മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവരെ വിസ്തയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് കമ്പനി ഈ നീക്കതിന് ഒരുങ്ങിന്നത്. ഈ വര്‍ഷം വിസ്തയുടെ സര്‍വീസ് പായ്ക്ക് വിപണിയില്‍ എത്തുന്നതിനോടൊപ്പം വിലയും കുറയ്ക്കാനാണ് കമ്പനി ആലോചിക്കുന്നത്.എഴുപതോളം രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ വിലക്കുറവിന്‍റെ പ്രയോജനം ലഭിക്കും. അമേരിക്കയില്‍ മൈക്രോസോഫ്റ്റ് വിസ്താ അള്‍ട്ടിമേറ്റിന് 399 ഡോളറില്‍ നിന്ന് 319 ഡോളറായും മറ്റ് [...]
Filed under: സോഫ്റ്റ്വെയറ് | Leave a Comment »