ഇ-കഫെകളില്‍ കുട്ടികള്‍ക്ക് വിലക്ക്

സൗദി അറേബ്യയിലെ ഇ-കഫേകളില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാ‍വാത്ത കുട്ടികള്‍ക്ക് കഫെകളില്‍ പ്രവേശനമുണ്ടാവില്ല. കഫെകളിലെ കമ്പ്യൂട്ടറുകള്‍ക്കിടയില്‍ കാബിനോ കര്‍ട്ടണോ കൊണ്ട് മറ പാടില്ലെന്നും നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. കഫെകളില്‍ ഇരുട്ട് പാടില്ല. അര്‍ധരാത്രിക്കു മുമ്പ് കഫെകളെല്ലാം അടയ്ക്കണം. അഞ്ച് പുതിയ നിയമങ്ങളാണ് സൌദിയിലെ ഇന്റര്‍നെറ്റ് കഫെകള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇത്തരം നിയമങ്ങള്‍ പാലിക്കാത്ത ഇ-കഫെകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. നെറ്റ് കഫേകളില്‍ 75 ശതമാനവും നിയമങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനാല്‍ പരിശോധന ശക്തമാക്കും. ഉറക്കമൊഴിച്ച് [...]

രണ്ട് സെക്കന്‍ഡിനുള്ളില്‍ കമ്പ്യൂട്ടര്‍ ബൂട്ടിംഗ്

കമ്പ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാന്‍ ഇനി രണ്ട് സെക്കന്‍ഡ് മതി. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍ കോര്‍പറേഷനാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ രണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൂട്ട് ചെയ്യാനാകുമെന്ന് ഇന്റല്‍ അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഇന്റല്‍ അറിയിച്ചു. നിലവില്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഏറെ സമയം ആവശ്യമാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിര്‍ത്തണമെങ്കിലും സമയമെടുക്കുന്നുണ്ട്. ഇന്റലിന്റെ മറ്റൊരു പ്രധാന [...]

2016ല്‍ റിംഗ് ടോണ്‍ മരിക്കും

മൊബൈല്‍ ഫോണ്‍ റിംഗ് ടോണുകള്‍ക്ക് ഇനി അധികം ആയുസുണ്ടാവില്ല. സ്മാര്‍ട്ട് ഫോണുകളും വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളും വ്യാപകമായതോടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റിംഗ് ടോണിനോടുള്ള താത്പര്യം കുറഞ്ഞുവരുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മൊബൈല്‍ വരിക്കാര്‍ക്കിടയില്‍ ജനപ്രിയമായിരുന്ന റിംഗ് ടോണുകള്‍ക്കൊന്നും ഇപ്പോള്‍ വിപണിയില്‍ മൂല്യമില്ല. ഐ ബി ഐ എസ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ വിപണിയില്‍ നിന്ന് റിംഗ് ടോണുകളും ഉടന്‍ അപ്രത്യക്ഷമാകുമെന്നാണ് സൂചിപ്പിക്കുന്നത്. 2007 വര്‍ഷത്തില്‍ 881 ദശലക്ഷം ഡോളറിന് റിംഗ് ടോണുകള്‍ വില്‍പ്പന നടന്നെങ്കില്‍ [...]

ഐഫോണില്‍ അഡോബ് ഫോട്ടോഷോപ്പുമെത്തി

അഡോബ് ഫോട്ടോഷോപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ഐഫോണിലും ഐപോഡ് ടച്ചിലുമെത്തി. ഐഫോണിന്‍റെ ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ഫോട്ടോഷോപ്പ് ഡോട്ട് കോം ആപ്ലിക്കേഷന്‍. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഫോട്ടോഷോപ്പ് ഡൊട്ട് കോമില്‍ അംഗത്വമെടുക്കാം. ഫോട്ടോകള്‍ ശേഖരിച്ച വയ്ക്കാനായി രണ്ട് ജി ബിയുടെ സേവനവും നല്‍കുന്നുണ്ട്. ആപ്പിളിന്‍റെ ഐട്യൂണ്‍സില്‍ നിന്ന് സൌജന്യമായി ഡോണ്‍ലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേസന്‍. ഫോട്ടോഷോപ്പ് ഡോട്ട് കോമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് 1500 ഫോട്ടോകള്‍ ശേഖരിച്ചു [...]

ഓപറയുടെ പുതിയ മൊബൈല്‍ ബ്രൌസര്‍ വിപണിയില്‍(opera mini.5)

ജനപ്രിയ മൊബൈല്‍ ബ്രൌസര്‍ നിര്‍മ്മാതാക്കളായ ഓപറ മിനിയുടെ അഞ്ചാമത്തെ പതിപ്പ് പുറത്തിറങ്ങി. DOWNLOAD FROM HERE

വയര്‍ലെസ് ഇ-റീഡറുമായി സോണി

പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി കോര്‍പറേഷന്‍ ആദ്യ വയര്‍ലെസ് ഇലക്ട്രോണിക് റീഡര്‍ പുറത്തിറക്കി. ആമസോണിന്‍റെ ഇ-റീഡര്‍ സംവിധാനമായ കിന്‍ഡിലിന് വന്‍ ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് സോണിയുടെ വയര്‍ലെസ് ഇ-റീഡറിന്‍റെ വരവ്. കിന്‍ഡിലിനേക്കാളും നൂറ് ഡോളര്‍ കൂടുതല്‍ ചെലവ് വരുന്ന സോണിയുടെ ഡെയ്‌ലി എഡിഷന്‍ 399 ഡോളറിന് അടുത്ത ഡിസംബറോടു കൂടി വിപണിയിലെത്തും. സോണിയുടെ ഇ-റീഡറിന് ഏഴു ഇഞ്ച് ടച്ച് സ്ക്രീന്‍ സംവിധാനവും അലുമിനം ബോഡിയുമായാണ് പ്രധാനപ്പെട്ട സവിശേഷതകള്‍. ത്രീജി വയര്‍ലെസ് ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിച്ചായിരിക്കും സോണി [...]

ആപ്പിള്‍ സ്റ്റോറിന്‍റെ അനുവാദത്തിനായി ഫേസ്ബുക്ക്

ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്‍റെ ഏറ്റവും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറിന്‍റെ അനുവാദത്തിനായി കാത്തിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയിരുന്ന പതിപ്പില്‍ നിന്നും ഏറെ വ്യത്യാസങ്ങളുമായാണ് ഫേസ്ബുക്ക് 3.0 ആപ്ലിക്കേഷന്‍ ഇറങ്ങുന്നത്. കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ ഐഫോണിന്‍റെ ത്രീജി എസ് സാങ്കേതികതയിലൂടെ വീഡിയോ അപ്‌ലോഡിംഗ് സുഖകരമാക്കാന്‍ പ്രത്യേകം സംവിധാനം തന്നെയുണ്ട്. ന്യൂസ്, ഇമേജ് ടാഗിംഗ്, ആല്‍‌ബം തുടങ്ങി സേവനങ്ങളുടെയെല്ലാം ഏറ്റവും പുതിയ സംവിധാനങ്ങളുമായാണ് ഫേസ്ബുക്ക് 3.0 പുറത്തു വരുന്നത്. പുതിയ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍റെ സഹായത്തോടെ [...]

വിക്കിപീഡിയയും ഐഫോണിലേക്ക്

നെറ്റ്ലോകത്തെ ഏറ്റവും വലിയ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ ഐഫോണിലെത്തുന്നു. ഐഫോണ്‍ ഉപയോക്താക്കളെ വിവരം തേടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ നെറ്റില്‍ ഡൌണ്‍ലോഡിംഗിന് ലഭ്യമായിട്ടുണ്ട്. ലാഭേതര സ്ഥാപനമായ വിക്കിപീഡിയയുടെ ‘വിക്കിപീഡിയ മൊബൈല്‍’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍റെ സേവനം സൌജന്യമാണ്. ഐ ട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴിയാണ് ആപ്ലിക്കേഷന്‍റെ വിതരണം നടക്കുന്നത്. ആഗോള മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത് മുന്‍‌നിര്‍ത്തിയാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് വിക്കിപീഡിയ അധികൃതര്‍ വ്യക്തമാക്കി. സൌജന്യ [...]

നോകിയ ഫോണില്‍ എം എസ് ഓഫീസ്

ലോകത്തെ മുന്‍‌നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ മൊബൈലില്‍ എം എസ് ഓഫീസ് വരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയായതായി നോകിയ അധികൃതര്‍ അറിയിച്ചു. നോകിയ സെല്‍ഫോണിന് ആവശ്യമായ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷന്‍ സജ്ജമായി കഴിഞ്ഞു. വെബ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ ഡോക്സാണ് നിലവില്‍ മൊബൈലുകള്‍ക്ക് ഓഫീസ് ആപ്ലിക്കേഷന്‍ സേവനം നല്‍കുന്നത്. പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഓഫീസ് സംബന്ധമായ എല്ലാ ജോലികളും നോകിയ മൊബൈല്‍ ഉപയോഗിച്ച് ചെയ്യാനാകും. ലോകത്തെ മുന്‍‌നിര മൊബൈല്‍ കമ്പനിയുമായി യോജിച്ചതിലൂടെ ഐ [...]

ഇറാനില്‍ എസ് എം എസുകള്‍ക്ക് സ്വാതന്ത്ര്യം

ഇറാനില്‍ എസ് എം എസ് നിയന്ത്രണം നീക്കി. ഇറാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നാണ് എസ് എം എസ്, മൊബൈല്‍ തുടങ്ങീ സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍, നിയന്ത്രണം നീങ്ങിയെങ്കിലും എസ് എം എസ് അയക്കുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ അടക്കിനിര്‍ത്താന്‍ വേണ്ടിയാണ് എസ് എം എസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ജൂണ്‍ പതിനൊന്ന് മുതലാണ് എസ് എം എസ് നിയന്ത്രണം [...]

ഫയല്‍കൈമാറ്റം: വിപ്ലവം സൃഷ്ടിക്കാന്‍ ബ്ലൂടൂത്ത് 3

ഫയല്‍ കൈമാറ്റ സാങ്കേതിക വിദ്യ മുന്നേറുകയാണ്. ഏറ്റവും പുതിയ ഉല്‍പ്പന്നം ബ്ലൂടൂത്തിന്‍റെ മൂന്നാം പതിപ്പ് ഏപ്രില്‍ ഇരുപത്തിയൊന്നിന് പുറത്തിറങ്ങും. ബ്ലൂടൂത്ത് സ്പെഷ്യല്‍ ഗ്രൂപ്പ്(എസ് ഐ ജി) ആണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കുന്നത്. ബ്ലൂടൂത്ത് രണ്ടാം പതിപ്പിന്‍റെ വന്‍ വിജയത്തെതുടര്‍ന്നാണ് പുതിയത് പുറത്തിറക്കുന്നതെന്ന് കമ്പനിയുടെ മുതിര്‍ന്ന വക്താവ് അറിയിച്ചു. മുന്‍ പതിപ്പില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ പുറത്തിറക്കുന്ന ബ്ലൂടൂത്തിന്‍റെ സഹായത്തോടെ വന്‍ ഫയലുകള്‍ നിമിഷങ്ങള്‍ക്കകം കൈമാറാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫയല്‍ കൈമാറ്റ സമയത്ത് ഡിവൈസുകള്‍ തമ്മില്‍ കണക്‍ഷന്‍ പോകാതിരിക്കാനായി [...]

ഐഫോണിനായി ജിമെയില്‍ പുതുക്കി പണിതു

ജനപ്രിയ സെല്‍ഫോണാ‍യ ഐഫോണിനും, ആന്‍ഡ്രോയിഡ് അടിസ്ഥാ‍നമാക്കി പ്രവത്തിക്കുന്ന ഫോണുകള്‍ക്കുമായി ഗൂഗിള്‍ ജിമെയില്‍ പുതുക്കി പണിതു. പുതുക്കിയ ജിമെയില്‍ മാതൃക കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ഡെസ്ക് ടോപ് ജിമെയില്‍ പോലെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ മൊബൈല്‍ ജിമെയില്‍ മാതൃകയെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. പുതിയ ജിമെയിലില്‍ ‘ഫ്ലോറ്റി’ ബാര്‍ സംവിധാനമുണ്ട്. ഇന്‍ബോക്സിന് തൊട്ടുമുകളിലായി കാണാവുന്ന ഈ സംവിധാനം ഉപയോഗിച്ച് ആര്‍ക്കൈവിംഗ്, ഡിലീറ്റിംഗ് തുടങ്ങി എല്ലാ സേവനങ്ങളും സൌകര്യപ്രദമാക്കാനാകും. പുതുക്കിയ ജിമെയില്‍ കാഴ്ചയിലും ഉപയോഗത്തിലും ഡെസ്ക് ടോപ് പതിപ്പിനേക്കാള്‍ [...]

മൊബൈലില്‍ ഇനി തീനാളങ്ങള്‍

 മൊബൈലില്‍ ഇനി തീനാളങ്ങള്‍ മൊബൈലില്‍ തീനാളങ്ങള്‍ എന്ന തലക്കെട്ട് കേട്ട് അതിഷയപ്പെടേന്ധ.ഇനി മൊബൈല്‍ ഫൊണില്‍ ഷോലെ[തീനാളങ്ങള്‍] ചലച്ചിത്രം വീക്ഷിക്കാവുന്നതാണ്.മൂന്നുമണിക്കുര്‍ ദൈര്‍ഘ്യമുല്ല ഷൊലെ ചലച്ചിത്രം ഇനി നോകിയയുടെ N81,N95 മോഡലുകളില്‍ പ്രി ലൊഡ് അയിട്ടണു ലദ്യമാവുക. ഇന്നു ഫൊണുകളുടെ സംഭരണ ശേഷി ദിനപ്രതി വര്‍ദ്ധിച്ചുവരികയണ്.ഇഡ്യന്‍ ക്ലാസിക് ചിത്രങ്ങളായ ഷോലെ ഇനി നിങ്ങളുടെ യത്രക്കൊപ്പം കൊന്ധു നടക്കാം.കൂടാതെ ബോളിവുഡ് ഗാനങ്ങള്‍,ഹിദ്ദി സിനിമയിലെ കോമടി രംഗങ്ങള്‍ എന്നിവ നോകിയ N81ലൂടെ ല്ഭ്യമകുന്നതണ്.ഇനി വയില്‍ നിന്നും ‘’‘കിതിനെ ആദ്മി ദേ കേലിയെ‘’‘ ഡയലൊഗ് കേട്ടല്‍ അതിശയപ്പെഡെന്ധ. അത് സമീപത്തുള്ള [...]

Follow

Get every new post delivered to your Inbox.