മൈക്രോസോഫ്റ്റും യാഹുവും ഒന്നിക്കുന്നു

വിവരസാങ്കേതിക ലോകത്തെ മത്സരങ്ങളെ അതിജീവിക്കാന്‍ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹുവും ഒന്നിക്കുന്നു. ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷണും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ലോകത്തെ വന്‍‌കിട ശക്തികളെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ്‌ മൈക്രോസോഫ്ടും യാഹുവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഹുവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതിക മേഖലയില്‍ മാന്ദ്യം [...]

സൌജന്യ സുരക്ഷയുമായി മൈക്രോസോഫ്റ്റ്

വിവരസാങ്കേതിക ലോകത്തെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കായി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കി. സൌജന്യമായാണ് സോഫ്റ്റ്വയര്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് വെബ്സൈറ്റില്‍ നിന്ന് സുരക്ഷാ സോഫ്റ്റ്വയര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാകും. വൈറസ്, ട്രോജന്‍സ്, റൂറ്റ് കിറ്റ്സ്, സപൈവയര്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിക്കായി സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍‌സ് സോഫ്റ്റ്വയറിന്‍റെ ബീറ്റ പതിപ്പ് ആദ്യഘട്ടത്തില്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. [...]

കേബിളുകള്‍ തകര്‍ന്നു; ഇന്‍റര്‍നെറ്റ് ബന്ധം തകരാറില്‍

മൊര്‍ക്കൊട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് കേബിളുകള്‍ തകര്‍ന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായി. വോയിസ് കാള്‍, മറ്റിതര ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് മുടങ്ങിയിരിക്കുന്നത്. തായ്‌വാന്‍, ഹോങ്കോം, സിംഗപ്പൂര്‍, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളില്‍ നെറ്റ് വേഗതയില്‍ കുറവു വന്നിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ടെലിഫോണ്‍ ബന്ധങ്ങളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ആഴക്കടല്‍ വഴിയുള്ള കേബിളുകള്‍ ശരിയാക്കാന്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, താല്‍കാലിക അടിസ്ഥാനത്തില്‍ ചില കേബിളുകള്‍ പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു [...]

നോകിയ ഫോണില്‍ എം എസ് ഓഫീസ്

ലോകത്തെ മുന്‍‌നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ മൊബൈലില്‍ എം എസ് ഓഫീസ് വരുന്നു. ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ധാരണയായതായി നോകിയ അധികൃതര്‍ അറിയിച്ചു. നോകിയ സെല്‍ഫോണിന് ആവശ്യമായ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷന്‍ സജ്ജമായി കഴിഞ്ഞു. വെബ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ ഡോക്സാണ് നിലവില്‍ മൊബൈലുകള്‍ക്ക് ഓഫീസ് ആപ്ലിക്കേഷന്‍ സേവനം നല്‍കുന്നത്. പുതിയ എം എസ് ഓഫീസ് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഓഫീസ് സംബന്ധമായ എല്ലാ ജോലികളും നോകിയ മൊബൈല്‍ ഉപയോഗിച്ച് ചെയ്യാനാകും. ലോകത്തെ മുന്‍‌നിര മൊബൈല്‍ കമ്പനിയുമായി യോജിച്ചതിലൂടെ ഐ [...]

നെറ്റ് :ബിംങ് ആദ്യ ഇരുപതില്‍

മൈക്രോസോഫ്റ്റ് സേര്‍ച്ച് എഞ്ചിനായ ബിംഗ് അലക്‍സയുടെ ലോക വെബ്സൈറ്റ് റാങ്കിംഗില്‍ ആദ്യ ഇരുപതില്‍ ഇടം നേടി. തുടങ്ങി കുറഞ്ഞ സമയം കൊണ്ടാണ് ബിംങ് ഇത്തരമൊരു കുതിച്ചാട്ടം നടത്തിയതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്ന് 33.1 ശതമാനം പേര്‍ ബിംങിന്‍റെ സേവനം തേടുമ്പോള്‍ ഫ്രാന്‍സില്‍ നിന്ന് 5.5 ശതമാനവും ഇന്ത്യയില്‍ 5 ശതമാനം പേരും സേര്‍ച്ചിനായി ബിംങിനെ ഉപയോഗപ്പെടുത്തുന്നു. ബിംങ് ലോക റാങ്കിംഗില്‍ ആദ്യ ഇരുപത് സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയില്‍ ബിംങ് പത്തൊമ്പതാമതാണ്. രണ്ട് മാസം മുമ്പാണ് ബിംങ് പ്രവര്‍ത്തനം തുടങ്ങിയത്. [...]

Follow

Get every new post delivered to your Inbox.