Posted on October 5, 2010 by Hafsal Mb
ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായേക്കാവുന്ന ഗൂഗിള്‍ ടിവിയുടെ ഉള്ളടക്കങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ കമ്പനികളായ ആമസോണ്‍, എന്‍ ബി എ, നെറ്റ്ഫ്ലിക്സ്, ന്യൂയോര്‍ക്ക് ടൈംസ്, എന്‍ ബി സി യൂണിവേഴ്സല്‍, യു എസ് എ ടുഡേ തുടങ്ങിവര്‍ ഗൂഗിള്‍ ടിവിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഉള്ളടക്കങ്ങള്‍ക്ക് പുറമെ ആപ്ലിക്കേഷനുകളും ഈ കമ്പനികള്‍ വികസിപ്പിച്ചെടുക്കും. കഴിഞ്ഞ മെയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന സോഫ്റ്റവയര്‍ നിര്‍മ്മാതാക്കളുടെ സമ്മേളനത്തിലാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഗൂഗിള്‍ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on April 11, 2010 by Hafsal Mb
ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട്!. അത്ഭുതപ്പെടേണ്ട, ഫേസ്ബുക്കിലെ ഫാംവില്ലെ ഗെയിം കളിക്കാന്‍ വേണ്ടിയാണ് പന്ത്രണ്ട് വയസ്സുക്കാരന്‍ 900 പൌണ്ട് ചെലവഴിച്ചത്. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് പണം നല്‍കിയത്. ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ സൌജന്യമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പണം നല്‍കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട കുട്ടി പലപ്പോഴായാണ് ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫാംവില്ലെ ഗെയിം കളിക്കാന്‍ മകന്‍ ചെലവിട്ടത് 905 പൌണ്ടാണ്. ഇതില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, Facebook, game, newTECHNOLOGY | Leave a Comment »
Posted on April 7, 2010 by Hafsal Mb
ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജര്‍മ്മനി. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍, വീഡിയോകള്‍, ഉള്ളടക്കങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ക്കെതിരെ ശക്കമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിട്ടുണ്ട്. ഇത്തരം അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ നീക്കം ചെയ്യുമെന്നും നിയമകാര്യ മന്ത്രി പറഞ്ഞു. നെറ്റ് സെര്‍ച്ചിംഗില്‍ അശ്ലീല ചിത്രങ്ങള്‍ വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കും. സെര്‍ച്ച് എഞ്ചിനുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ കമ്മീഷണും കുട്ടികളെ ഉപയോഗിച്ചുള്ള [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, crime | Leave a Comment »
Posted on February 21, 2010 by Hafsal Mb
വിവരസാങ്കേതിക ലോകത്തെ മത്സരങ്ങളെ അതിജീവിക്കാന്‍ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹുവും ഒന്നിക്കുന്നു. ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ഏഴു മാസങ്ങള്‍ക്കു മുമ്പ് തയ്യാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷണും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ലോകത്തെ വന്‍കിട ശക്തികളെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് മൈക്രോസോഫ്ടും യാഹുവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യാഹുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതിക മേഖലയില്‍ മാന്ദ്യം [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, മൈക്രോസോഫ്റ്റ്, newTECHNOLOGY | Leave a Comment »
Posted on February 19, 2010 by Hafsal Mb
സാങ്കേതികലോകം വളര്‍ന്നതോടെ വിദ്യാഭ്യാസ മേഖലയും പഠനവും പഠിപ്പിക്കലുമൊക്കെ ഏറെ മാറിയിരിക്കുന്നു. വേഗതയേറിയ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ വ്യാപകമായതോടെ ഇ-ടീച്ചിംഗ് എന്നൊരു തൊഴില്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ വന്ന ഓണ്‍ലൈന്‍ ടീച്ചിംഗ് അടുത്തിടെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരം നേടിയത്. അതെ, ഇ-ടീച്ചിംഗില്‍ ലോക കുതിപ്പിനൊപ്പം കേരളവും മുന്നേറുകയാണ്. കേരളത്തിലെ നിരവധി വീട്ടമ്മമാര്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവരാണ്. കേരളത്തില്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവര്‍ പതിമൂന്ന് വര്‍ഷം മുമ്പത്തേക്കളും ഇരട്ടി കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on February 2, 2010 by Hafsal Mb
സൗദി അറേബ്യയിലെ ഇ-കഫേകളില്‍ നിയമങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കഫെകളില്‍ പ്രവേശനമുണ്ടാവില്ല. കഫെകളിലെ കമ്പ്യൂട്ടറുകള്‍ക്കിടയില്‍ കാബിനോ കര്‍ട്ടണോ കൊണ്ട് മറ പാടില്ലെന്നും നിയമം പുറപ്പെടുവിച്ചിട്ടുണ്ട്. കഫെകളില്‍ ഇരുട്ട് പാടില്ല. അര്‍ധരാത്രിക്കു മുമ്പ് കഫെകളെല്ലാം അടയ്ക്കണം. അഞ്ച് പുതിയ നിയമങ്ങളാണ് സൌദിയിലെ ഇന്റര്‍നെറ്റ് കഫെകള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇത്തരം നിയമങ്ങള്‍ പാലിക്കാത്ത ഇ-കഫെകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. നെറ്റ് കഫേകളില്‍ 75 ശതമാനവും നിയമങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനാല്‍ പരിശോധന ശക്തമാക്കും. ഉറക്കമൊഴിച്ച് [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, മൊബൈല്‍, crime, newTECHNOLOGY | Leave a Comment »
Posted on January 21, 2010 by Hafsal Mb
ഇന്ത്യയുടെ സര്‍ക്കാര്‍ വകുപ്പുകളുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചുകടക്കാന്‍ ചൈനീസ് ‘ഹാക്കര്‍’മാര്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. തെളിവുകളില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ചൈന അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണത്തിന് ഇരയായിട്ടുള്ള രാജ്യമാണ് ചൈന. ചൈനയിലെ ഭൂരിഭാഗം നെറ്റ് ശൃംഖലകളും ഹാക്കിംഗ് ഭീഷണിയിലാണ്. ചൈനയ്ക്ക് പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ പ്രധാന സൈറ്റുകളൊക്കെ ആക്രമിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലായ വക്താവ് മാ ഷൌക്സു പറഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് ചൈനയെ ആക്രമിക്കുന്ന ഹാക്കര്‍മാരുടെ എണ്ണം 2008 വര്‍ഷത്തില്‍ [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, crime, Uncategorized | Leave a Comment »
Posted on November 4, 2009 by Hafsal Mb
നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍റര്‍നെറ്റ് ലോകം വന്‍ മാറ്റങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ്. വെബ് അഡ്രസുകള്‍ ലാറ്റിന്‍ ഭാഷകള്‍ക്ക് പുറമെ ലോകത്തെ മറ്റിതര ഭാഷകളിലും ഉപയോഗിക്കാമെന്നായിരിക്കുന്നു. ഇതിനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. ഇതൊടെ ഇനി മലയാള ഭാഷയില്‍ ലഭ്യമാകുന്ന വെബ് അഡ്രസുകളും ദൂരെയല്ലെന്ന് പറയാം. വിവരസാങ്കേതിക ലോകത്ത് 160 കോടിയോളം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനാല്‍ തന്നെ വെബ് വിലാസങ്ങള്‍ എല്ലാ ഭാഷകളില്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on November 4, 2009 by Hafsal Mb
ഇന്റര്നെറ്റ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസിലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം വിപണിയിലെത്തി. ഫയര്‍ഫൊക്സ് 3.6 ബീറ്റ പതിപ്പില്‍ നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുന്‍പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ് അടിസ്ഥാനമാക്കിയുള്ള ജാവാ സ്ക്രിപ്റ്റുകളും ലഭ്യമാണ്. വേഗതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഫയര്‍ഫൊക്സ് 3.6 ബീറ്റ1 പതിപ്പ് ഗൂഗിളിന്‍റെ ക്രോം ബ്രൌസറിനോട് കിടപിടിക്കുന്നതാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ഇതിന്‍റെ പൂര്‍ണ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ബ്രൌസര്‍ വിപണിയിലെ കുത്തക കമ്പനിയായ [...]
Filed under: ഇന്റെര്‍നെറ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on October 21, 2009 by Hafsal Mb
അഡോബ് ഫോട്ടോഷോപ്പിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്‍റെ ഐഫോണിലും ഐപോഡ് ടച്ചിലുമെത്തി. ഐഫോണിന്‍റെ ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ വഴി പങ്കുവയ്ക്കാനും സാധിക്കുന്നതാണ് ഫോട്ടോഷോപ്പ് ഡോട്ട് കോം ആപ്ലിക്കേഷന്‍. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഫോട്ടോഷോപ്പ് ഡൊട്ട് കോമില്‍ അംഗത്വമെടുക്കാം. ഫോട്ടോകള്‍ ശേഖരിച്ച വയ്ക്കാനായി രണ്ട് ജി ബിയുടെ സേവനവും നല്‍കുന്നുണ്ട്. ആപ്പിളിന്‍റെ ഐട്യൂണ്‍സില്‍ നിന്ന് സൌജന്യമായി ഡോണ്‍ലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേസന്‍. ഫോട്ടോഷോപ്പ് ഡോട്ട് കോമില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് 1500 ഫോട്ടോകള്‍ ശേഖരിച്ചു [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, മൊബൈല്‍, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on October 10, 2009 by Hafsal Mb
വിവരസാങ്കേതിക ലോകത്തെ സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ സുരക്ഷയ്ക്കായി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കി. സൌജന്യമായാണ് സോഫ്റ്റ്വയര്‍ നല്‍കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍സ് വെബ്സൈറ്റില്‍ നിന്ന് സുരക്ഷാ സോഫ്റ്റ്വയര്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാകും. വൈറസ്, ട്രോജന്‍സ്, റൂറ്റ് കിറ്റ്സ്, സപൈവയര്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ഇത് രണ്ടാം തവണയാണ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിക്കായി സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ സെക്യൂരിറ്റി എസ്സന്‍സ്യല്‍സ് സോഫ്റ്റ്വയറിന്‍റെ ബീറ്റ പതിപ്പ് ആദ്യഘട്ടത്തില്‍ അമേരിക്ക, ചൈന, ബ്രസീല്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, മൈക്രോസോഫ്റ്റ്, സോഫ്റ്റ്വെയറ്, newTECHNOLOGY | Leave a Comment »
Posted on October 8, 2009 by Hafsal Mb
ഇന്റര്നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സേവനമായ വേവിന്‍റെ പ്രവര്‍ത്തനം തുടങ്ങി. ഗൂഗിള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്നതാണ് വേവ്. ഇ-മെയില്‍, ഇന്‍സ്റ്റന്‍ഡ് മെസേജിംഗ്, വിക്കി-സ്റ്റൈല്‍ എഡിറ്റിംഗ്, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നിവയെല്ലാം വേവില്‍ ലഭ്യമാകും. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്‍റെ സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്ന് ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായാണ് വേവ് തുടങ്ങിയത്. വിവരസാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ വേവ് അംഗത്വം പരിമിതമായി മാത്രമെ നല്‍കിയിട്ടുള്ളൂ. തുടക്കത്തില്‍ ഒരു [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on September 19, 2009 by Hafsal Mb
വിവരസാങ്കേതിക ലോകത്തെ കുതിച്ചുച്ചാട്ടത്തിന് മുന്നില്‍ തകര്‍ന്നു പോയ അച്ചടി മാഗസിനുകള്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുകയാണ്. വേഗതയുടെ ലോകത്ത് പിടിച്ചു നില്‍ക്കാനായി അമേരിക്കയിലെ പ്രമുഖ മാഗസിനുകളൊക്കെ പൊരുതുകയാണ്. ഇതിന്‍റെ ഭാഗമായി അച്ചടി മാഗസിനുകളില്‍ വീഡിയോ പരസ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വായനക്കാരെ ആകര്‍ഷിപ്പിക്കാനായി അമേരിക്കയിലെ പ്രസിദ്ധ വിനോദ മാഗസിനാണ് ചലിക്കുന്ന പരസ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാഗസിന്‍ പേജുകളില്‍ പ്രത്യേക കാര്‍ബോര്‍ഡുകളില്‍ തയ്യാറാക്കിയിട്ടുള്ള ചെറിയ സ്ക്രീനിലാണ് ചലിക്കുന്ന പരസ്യം തെളിയുക. പെപ്സി മാക്സ്, യു എസ് ടി നെറ്റ്വര്‍ക്ക്, [...]
Filed under: ഇന്റെര്‍നെറ്റ്, നാഴികകല്ല്, newTECHNOLOGY | Leave a Comment »
Posted on September 18, 2009 by Hafsal Mb
ജനപ്രിയ മൊബൈല്‍ ബ്രൌസര്‍ നിര്‍മ്മാതാക്കളായ ഓപറ മിനിയുടെ അഞ്ചാമത്തെ പതിപ്പ് പുറത്തിറങ്ങി. DOWNLOAD FROM HERE
Filed under: ഇന്റെര്‍നെറ്റ്, മൊബൈല്‍, സോഫ്റ്റ്വെയറ് | Leave a Comment »
Posted on September 18, 2009 by Hafsal Mb
ഓണ്‍ലൈന്‍ വായനയെ സഹായിക്കാനായി പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കാനുള്ള തയ്യറെടുപ്പിലാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇതിനായി ഫാസ്റ്റ് ഫ്ലിപ് സംവിധാനം ഗൂഗിള്‍ തുടങ്ങി കഴിഞ്ഞു. ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മാഗസിനുകളും പത്രങ്ങളും സുഖകരമായി വായിക്കാനാകുമെന്നാണ് അധികൃതര്‍ അവകശപ്പെടുന്നത്. പുതിയ പദ്ധതിയുടെ പരീക്ഷണ പതിപ്പ് ജനപ്രിയ ബ്ലോഗ് ടെക്‍ക്രഞ്ച് സംഘടപ്പിച്ച ചടങ്ങില്‍ ഗൂഗില്‍ പുറത്തിറക്കി. പ്രിന്‍റ് പതിപ്പിലേത് പോലെ വായനാനുഭവം നല്‍കുന്ന ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഓണ്‍ലൈന്‍ വായനക്കാരെ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് പേജുകളില്‍ കാണാനാകുന്ന [...]
Filed under: ഇന്റെര്‍നെറ്റ്, ഗൂഗിള്‍, നാഴികകല്ല്, newTECHNOLOGY | Leave a Comment »