ഓണ്‍ലൈന്‍ കൃഷിക്ക് ചെലവിട്ടത് 900 പൌണ്ട്!

ഓണ്‍ലൈനില്‍ കൃഷിയിറക്കാന്‍ 900 പൌണ്ട്!. അത്ഭുതപ്പെടേണ്ട, ഫേസ്ബുക്കിലെ ഫാംവില്ലെ ഗെയിം കളിക്കാന്‍ വേണ്ടിയാണ് പന്ത്രണ്ട് വയസ്സുക്കാരന്‍ 900 പൌണ്ട് ചെലവഴിച്ചത്. അമ്മയുടെ ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ കൃഷിയ്ക്ക് പണം നല്‍കിയത്. ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ സൌജന്യമാണെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പണം നല്‍കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട കുട്ടി പലപ്പോഴായാണ് ക്രെഡിക്ട് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഫാംവില്ലെ ഗെയിം കളിക്കാന്‍ മകന്‍ ചെലവിട്ടത് 905 പൌണ്ടാണ്. ഇതില്‍ [...]

അറിയിച്ചാല്‍ മതി, വെബ്സൈറ്റ് നീക്കം ചെയ്യാം

ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ് ജര്‍മ്മനി. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍, വീഡിയോകള്‍, ഉള്ളടക്കങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ക്കെതിരെ ശക്കമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിട്ടുണ്ട്. ഇത്തരം അശ്ലീല സൈറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ നീക്കം ചെയ്യുമെന്നും നിയമകാര്യ മന്ത്രി പറഞ്ഞു. നെറ്റ് സെര്‍ച്ചിംഗില്‍ അശ്ലീല ചിത്രങ്ങള്‍ വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കും. സെര്‍ച്ച് എഞ്ചിനുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ കമ്മീഷണും കുട്ടികളെ ഉപയോഗിച്ചുള്ള [...]

Follow

Get every new post delivered to your Inbox.